ചണ്ഡീഗഢില്‍ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്- പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗുര്‍ലാല്‍ ബ്രാറിനെ ചണ്ഡീഗഢിലെ നിശാക്ലബിനു മുന്നില്‍ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ക്ലബിനു പുറത്ത് സ്വന്തം കാറിലിരിക്കെ ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് അക്രമികള്‍ ബ്രാറിനു നേരെ നിറയൊഴിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബ്രാറിന് മൂന്നു വെടിയേറ്റതായി റിപോര്‍ട്ടുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫരിദ്‌കോട്ടിലെ കൊട്കപുര സ്വദേശിയായ ബ്രാര്‍ മൊഹാലിയിലാണ താമസം.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 

Latest News