ജിദ്ദ- സൗദിയിൽ കോവിഡ് ബാധയിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 323 പേർക്ക്. അതേസമയം 593 പേർക്ക് രോഗം ഭേദമായി. 25 പേരാണ് മരിച്ചത്. ഇതേവരെ 339,267 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 325,330 പേർക്കും അസുഖം ഭേദമായി. 5,043 പേരാണ് മരിച്ചത്. നിലവിൽ ചികിത്സയിലുള്ള 8894 പേരിൽ 826 പേരുടെ നില ഗുരുതരമാണ്. മദീനയിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 64 പേർക്ക്. റിയാദിൽ 27 പേർ അസുഖബാധിതരായി. ഇതാദ്യമായി മക്കയിൽ കുറഞ്ഞ രോഗികളാണുണ്ടായത്. 8 പേർക്ക്. ദമാമിലും എട്ടുപേർക്കാണ് അസുഖം. ജിദ്ദയിൽ മൂന്നു പേർക്ക് മാത്രം പുതുതായി രോഗം കണ്ടെത്തി.