Sorry, you need to enable JavaScript to visit this website.

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറ ഭാനു ബിജെപിയില്‍

ഡെറാഡൂണ്‍- മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ മുസ്‌ലിം  വനിത  സൈറ ഭാനു ബിജെപിയില്‍ ചേര്‍ന്നു. ഒക്ടോബര്‍ 10നാണ് ഡെറാഡൂണില്‍ വച്ച് ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെയും പ്രസിഡന്റ് ബന്‍സിന്ധര്‍ ഭഗത്തിന്റെയും സാന്നിദ്ധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് മുത്തലാഖിനെതിരെ സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത് തുടച്ചുനീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തന്റെ 15 വര്‍ഷത്തെ വിവാഹ ജീവിതം മിനുട്ടുകള്‍കൊണ്ട് മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ഇവര്‍ ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്.
 

Latest News