അമേരിക്കയില്‍ കോവിഡ് ബാധിതർ 80 ലക്ഷത്തിലേക്ക്; മരണം 2.2 ലക്ഷം

വാഷിംഗ്ടണ്‍- അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 79,44,862 ആയി വർധിച്ചു. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.

 21,92,81 പേര്‍ രോഗം ബാധിച്ച് മരിച്ചതായും 5,085,449 പേര്‍ രോഗമുക്തരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.  24 മണിക്കൂറിനിടെ 50,233 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 634 പേര്‍ മരിച്ചു.

കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, നോര്‍ത്ത്കരോലിന, അരിസോണ, ന്യൂജഴ്‌സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ കോവിഡ് രോഗബാധയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കാണ് കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. 33,377 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.

Latest News