കൊച്ചി- സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചൊവ്വാഴ്ച വീണ്ടും കസ്റ്റംസ് മുമ്പാകെ ഹാജരാകണം.
രണ്ട് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നൽകി.
ശനിയാഴ്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ കസ്റ്റംസ് തീരുമാനം എടുക്കുമെന്നാണ് സൂചന.
ശനിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികൾ കേന്ദ്രീകരിച്ച് കസ്റ്റംസ് സുപ്രധാന പരിശോധന നടത്തും.