ദക്ഷിണ സൗദിയില്‍ ഹൂത്തി മിലീഷ്യകളുടെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയില്‍ സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കളുമായി ഹൂത്തി മിലീഷ്യകള്‍ അയച്ച മൂന്നു ഡ്രോണുകള്‍ സഖ്യസേന വെടിവെച്ചിട്ടു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ പുലര്‍ച്ചെയും രാവിലെയുമാണ് സഖ്യസേന കണ്ടെത്തി ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

 

Latest News