സ്വപ്‌ന വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍

തിരുവനന്തപുരം- യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് 1,90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കോണ്‍സുലേറ്റ് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളതായി മാതൃഭൂമി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഈ തുകയുടെ സ്രോതസ്സ് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വപന അടക്കമുള്ള പ്രതികളെ കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യുന്നുണ്ട്. 

ലൈഫ് മിഷന്‍ ഇടപാടിനായി 3.60 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ത് സ്വദേശിക്ക് കൈമാറിയെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഈ ഡോളറുകളാണോ സ്വപ്‌ന കടത്തിയതെന്നും പരിശോധിച്ചു വരികയാണ്.
 

Latest News