വാഷിംഗ്ടണ്‍- ലോകത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 37,089,652 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെ കണണക്ക് വ്യക്തമാക്കുന്നു.
വൈറസ് ബാധയേത്തുടർന്ന് ഇതുവരെ 1,072,087 പേർ മരിച്ചു. 27,878,042 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ.






