കശ്മീർ എറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ- കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചിൻഗം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം  പ്രദേശം വളയുകയായിരുന്നു.  സേനാംഗങ്ങൾ തെരച്ചിൽ തുടരുന്നതിനിടെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയുന്നതിന് ശ്രമങ്ങള്‍ നടക്കുകയാണ്.

Latest News