വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 13.9 ലക്ഷമാകും

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിലവിലെ അര്‍ബുദ രോഗ വ്യാപന പ്രവണത തുടര്‍ന്നാല്‍ 2020 അവസാനിക്കുന്നതോടെ കാന്‍സര്‍ രോഗികളുടെ എണ്ണം 13.9 ലക്ഷത്തിലെത്തുമെന്ന് നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം (എന്‍സിആര്‍പി) റിപോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചും ബംഗളുരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫൊമാറ്റിക്‌സ് ആന്റ് റിസര്‍ചും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന റിപോര്‍ട്ടാണിത്. 2025ഓടെ രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം 15.7 ലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest News