Sorry, you need to enable JavaScript to visit this website.

'സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റല്ല, ഇന്‍വെസ്റ്റിഗേഷനാണ്'  ഹൈക്കോടതിയിലും  പഞ്ച് ഡയലോഗ്

കൊച്ചി- ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന വാദത്തില്‍ സിനിമയിലെ പഞ്ച് ഡയലോഗ് പറഞ്ഞ് സി ബി ഐ അഭിഭാഷകന്‍. 'സിബിഐ ഡയറിക്കുറുപ്പ്' എന്ന സിനിമയിലെ ഡയലോഗാണ് സി ബി ഐ അഭിഭാഷകന്‍ പറഞ്ഞത്.
'സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റല്ല, ഇന്‍വെസ്റ്റിഗേഷനാണെന്നാണ്' സിബിഐ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് കോടതിയില്‍ പറഞ്ഞത്. ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ അഭിഭാഷകനും യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ അഭിഭാഷകനും ശക്തമായി എതിര്‍ത്തപ്പോള്‍ ആയിരുന്നു സിബിഐ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് സിനിമ ഡയലോഗ് ഉയര്‍ത്തി അതിനെ പ്രതിരോധിച്ചത്.
മാത്രമല്ല, അധോലോക ഇടപാടാണ് നടന്നതെന്നും കരാര്‍ ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്നും സിബിഐ വെളിപ്പെടുത്തിയത്. അതേസമയം, സെന്റര്‍ ബ്യൂറോ ഓഫ് ഇഡിയറ്റല്ല, ഇന്‍വെസ്റ്റിഗേഷനാണെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ബിജെപി ഏജന്റാണ് എന്ന് മറുഭാഗം അഭിഭാഷകന്‍ പരിഹസിച്ചു.
അഴിമതി ഏജന്റ് നിങ്ങളാണെന്നായിരുന്നു ബിജെപി അഭിഭാഷനകന്റെ മറുപടി. ബിസിനസാണ് താന്‍ ചെയ്തതെന്ന യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ അഭിഭാഷന്‍ വാദിച്ചപ്പോള്‍ അഴിമതിയാണോ ബിസിനസ് എന്നും സിബിഐ മറു ചോദ്യം ഉയര്‍ത്തി.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അധോലോക ഇടപാടാണ് നടന്നതെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു. ലൈഫ് മിഷനും റെഡ്ക്രസന്റുമായി ഉണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്നും സിബിഐ പറഞ്ഞു. കേസ് ഡയറി ഇന്ന് ഹജാരാക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമെന്ന് സര്‍ക്കാര്‍ വാദിച്ചു. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
 

Latest News