രാഷ്ട്രീയപാർട്ടികള്‍ക്ക് റാലി നടത്താം; മാർഗനിർദേശങ്ങളില്‍ ഭേദഗതി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ റാലികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. അണ്‍ലോക്ക് 5 മാര്‍ഗ നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രചാരണ റാലികള്‍ക്ക് അനുമതി നല്‍കിയത്.

കഴിഞ്ഞ മാസം 30ന് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം നൂറു പേരില്‍ കൂടുതലുള്ള എല്ലാ കൂടിച്ചേരലുകളും വിലക്കിയിരുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റ് 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രചാരണ റാലികള്‍ നടത്താനാവും. 

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
 

Latest News