ന്യൂദല്‍ഹി- ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിനിടെ തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് കുരതുന്നത്. ചിലപ്പോൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തില്‍ ഏതാനും ദിവസം കൂടി മഴ തുടരുമെന്നും വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലായിടത്തും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.






