ബന്ധുക്കളായ മൂന്ന് കുട്ടികള്‍ പീഡിപ്പിച്ചു; 12 വയസ്സുകാരി ഗര്‍ഭിണി

നവസാരി- ബന്ധുക്കളായ മൂന്ന് കുട്ടികള്‍ അഞ്ച് മാസത്തോളം പീഡിപ്പിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരി ഗര്‍ഭിണിയായി. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് നാലുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
കര്‍ഷക തൊഴിലാളിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ആദ്യം ഒരു കസിന്‍ ബലാത്സംഗം ചെയ്തത്. പിന്നീട് ബന്ധുക്കളായ മറ്റ് രണ്ട് കുട്ടികളോട്  പറഞ്ഞു. അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ബലാത്സംഗം ചെയ്തത്. പ്രതികളെല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്.
വയറുവേദനയെ തുടര്‍ന്നാണ് അമ്മ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍  അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ബുധനാഴ്ച രാത്രി പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി എടുത്തു. മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികള്‍ അവര്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Latest News