ടെക്‌നോപാര്‍ക്കില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു 

തിരുവനന്തപുരം-തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്‌സൈസിന്റെ പരിശോധനയ്ക്കിടെ ടെക്‌നോപാര്‍ക്കിന്റെ ഫേസ് 3 യിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല. 80 ലിറ്റര്‍ ചാരായം ഇവിടെ നിന്നും എക്‌സൈസ് പിടികൂടിയിരുന്നു. പരിശോധനക്കിടെ കണ്ടെത്തിയ പൊതിയിലാണ് സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. പൊതി തുറക്കാന്‍ കഴിയാത്തതിനാല്‍ നിലത്തെറിഞ്ഞപ്പോഴാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ചത് നാടന്‍ ബോംബാണെന്നാണ് പോലീസിന്റെ നിഗമനം . അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമാണോയെന്നും സംശയമുണ്ട്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

Latest News