ഉംറ ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാമെന്ന് ഗ്രാന്റ് മുഫ്തി; ഫിദ്‌യ ബാധകമല്ല

മക്ക - തീര്‍ഥാടന കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുന്നവര്‍ മാസ്‌കുകള്‍ ധരിക്കുന്നതിന് ഫിദ്‌യ (പ്രായശ്ചിത്തം) നല്‍കേണ്ടതില്ലെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ആലുശൈഖ് വ്യക്തമാക്കി.

മാസ്‌കുകള്‍ മുഖം പൂര്‍ണമായും മറക്കില്ല. മുഖം ഭാഗികമായി മാത്രമാണ് മാസ്‌കുകള്‍ മറക്കുക. ഇഹ്‌റാമിലുള്ളവര്‍ക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യം വന്നാല്‍ അതിന്റെ പേരില്‍ ഫിദ്‌യ നല്‍കേണ്ടതില്ലെന്ന് ഗ്രാന്റ് മുഫ്തി പറഞ്ഞു.

 

Latest News