Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രബോധന ചാനലുമായി കെ.എന്‍.എം; റിനൈ സൗദി ഉദ്ഘാടനം നാളെ

ജിദ്ദ- കേരളാ നദ്‌വത്തുല്‍ മുജാഹിദീനീന്റെ ഔദ്യോഗിക പ്രബോധന ചാനലായ റിനൈ ടിവി സൗദീ അറേബ്യയില്‍ നിന്ന് സംപ്രേഷണം  ആരംഭിക്കുന്നു.

റിനൈ സൗദി എന്ന പേരില്‍ ആരംഭിക്കുന്ന ചാനലിന്റെ ഔപചാരിക  ഉദ്ഘാടനം നാളെ (വെളളി) നാല്  മണിക്ക് നടക്കും.

ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്ഫീളില്‍ ഖുര്‍ആനില്‍ കരീം, മുഹാഫളത്തു ജിദ്ദയുടെ മേധാവി എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല ഹനഫിയാണ് ചാനലിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുക.

  ആധികാരിക സ്രോതസ്സുകളെ ആധാരമാക്കി സമൂഹത്തിന് ഇസ്ലാമിന്റെ മൗലിക വിശ്വാസാചാരങ്ങളെ പരിചയപ്പെടുത്തുക, മൂല്യങ്ങളെ വിലമതിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതിന്  നേതൃത്വം നല്‍കുക, കുടുംബ ബാധ്യതകളും സാമൂഹ്യബോധങ്ങളും പൗരധര്‍മ്മങ്ങളും രാഷ്ട്രീയാവബോധങ്ങളും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂന്നി പ്രചരിപ്പിക്കുക, മാനുഷിക പ്രശ്‌നങ്ങളില്‍ നിര്‍മ്മാണാത്മകമായി ഇടപെടുക, നീതിയുടെ ശബ്ദങ്ങള്‍ക്ക് ശക്തിപകരുക തുടങ്ങിയ വീക്ഷണ-ദൗത്യങ്ങളാണ് റിനൈ ടിവി മുന്നോട്ടുവെക്കുന്നത്.

ടി.പി. അബ്ദുല്ലക്കോയ മദനി, എം. മുഹമ്മദ് മദനി, നൂര്‍മുഹമ്മദ് നൂര്‍ഷ, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. സുല്‍ഫിക്കര്‍ അലി, അബൂബക്കര്‍ മേഴത്തൂര്‍, അബ്ബാസ് ചെമ്പന്‍, ഡോ. മുഹമ്മദ് ഫാറൂഖ്, അബ്ദുല്‍ഖയ്യൂം ബുസ്താനി, യാസര്‍ അറഫാത്ത് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.

'പുതുമാധ്യമങ്ങളും പ്രബോധന സാധ്യതകളും എന്ന വിഷയത്തില്‍ എം.എം. അക്ബര്‍' പ്രഭാഷണം നടത്തും.
 
ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും റിനൈ സൗദിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. മുഹമ്മദ് കബീര്‍ സലഫി, മുഹമ്മദ് സുല്‍ഫി, ഹബീബ് റഹ്മാന്‍ മേലേവീട്ടില്‍, അബ്ദുറസാഖ് സ്വലാഹി, ശിഹാബ് സലഫി, ഹാഫിസ് റഹ്മാന്‍ മദനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ റിനൈ സൗദിയുടെ തുടര്‍ പ്രക്ഷേപണങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കുന്നതിനുള്ള ZOOM ID: 862 8184 8051 Passcode: renaisaudi.

Latest News