തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട യു.ഡി.എഫ് നേതാക്കൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, ഷിബു ബേബി ജോൺ, സി.പി ജോൺ, ടി.വി ഇബ്രാഹീം തുടങ്ങിയവരാണ് മാർച്ച് നടത്തുന്നത്. നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാർഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള മാർച്ചാണ് നടത്തുന്നത്. രക്തസാക്ഷിമണ്ഡപത്തിൽ നിന്നാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇ.ഡിയുടെ കുറ്റപത്രത്തോടെ തന്നെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മാർച്ച് നടത്തുന്നത്.






