കേരളത്തിൽ ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം- കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ ഘട്ടത്തിൽ ബാറുകൾ തുറക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നണ് വിലയിരുത്തൽ. നേരത്തെ ബാറിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ തള്ളിയിരുന്നു. കേന്ദ്രം ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകാം എന്നായിരുന്നു എക്‌സൈസ് ശുപാർശ.
 

Latest News