ന്യൂദല്‍ഹി- രാജ്യത്ത് 78,524 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 971 പേര്‍ മരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
ഇതോടെ കോവിഡ് ബാധിച്ചവര്‍ 68,35,655 ആയി. മരണസംഖ്യ 1,05,526.
9,02,425 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 58,27,704 പേര്‍ കോവിഡ് മുക്തി നേടി.






