കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹമെന്ന് ട്രംപ്

വാഷിംഗ്ടണ്‍- തനിക്ക് കോവിഡ് ബാധിച്ചത് ദൈവത്തില്‍നിന്നുള്ള അനുഗ്രഹമാണെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് ട്രംപ് കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ തിരികെ എത്തിയത്. രോഗം ഭേദമായെന്നും പെര്‍ഫെക്ടായെന്നും അദ്ദേഹം പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

റെജനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പരീക്ഷണ മരുന്നാണ് തന്നെ കോവിഡ് മുക്തി നേടുന്നതില്‍ പ്രധാനമായും സഹായിച്ചതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുശേഷം പുറത്തും ഉപയോഗിച്ചു തുടങ്ങിയ ഈ മരുന്ന് നല്‍കാന്‍ താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ട്രംപ് വെളിപ്പെടുത്തി.

ഇപ്പോള്‍ ആരോഗ്യ നില ഭദ്രമാണെന്നും മറഞ്ഞുവന്ന ദൈവാനുഗ്രഹമാണ് തനിക്ക് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു.

 

Latest News