ന്യൂദൽഹി- സി.ബി.ഐ മുൻ ഡയറക്ടറും മുൻ നാഗാലാന്റ് ഗവർണറുമായ അശ്വനി കുമാറിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി ഷിംലയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 69 വയസായിരുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ഇദ്ദേഹം ഡിപ്രഷനിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.






