തിരുവനന്തപുരം-വൈദ്യുതി മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് മണി. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ക്വാറന്റീനിലാക്കി. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, തോമസ് ഐസക്, വി.എസ് സുനിൽ കുമാർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.