കോവിഡ് സ്ഥിരീകരിച്ച എംഎല്‍എ ഹാഥ്‌റസ്‌ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

ന്യൂദല്‍ഹി-കോവിഡ് സ്ഥിരീകരിച്ച എംഎല്‍എ ഹാഥ്‌റസല്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ ആംആദ്മി എംഎല്‍എ ആയ കൂല്‍ദീപ് കുമാറിനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
സെപ്തംബര്‍ 29നാണ് കുല്‍ദീപിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.മാസ്‌ക് ധരിച്ച് പോലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു.

Latest News