പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു; മൃതദേഹങ്ങള്‍ പുറത്തിട്ട് ക്ലിനിക്ക് അടച്ചുപൂട്ടി വ്യാജഡോക്ടര്‍ മുങ്ങി

നോയ്ഡ- ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ വ്യാജ ഡോക്ടറുടെ ക്ലിനിക്കില്‍ പ്രസവത്തിനിടെ 27കാരിയായ യുവതിയും കുഞ്ഞും മരിച്ചു. ഇതോടെ മൃതദേഹങ്ങള്‍ പുറത്തിട്ട് ക്ലിനിക്ക് അടച്ച് വ്യാജ വനിതാ ഡോക്ടര്‍ സ്ഥലംവിട്ടതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചു. നോയ്ഡയിലെ മമുറ പ്രദേശത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇവിടെ ചികിത്സ നടത്തിയിരുന്ന വനിതാ ഡോക്ടറുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. യുവതിയും കുഞ്ഞും മരിച്ചതോടെ ക്ലിനിക്ക് അടച്ചുപൂട്ടി ഡോക്ടര്‍ സ്ഥലം വിട്ടയുടന്‍ പോലീസ് എത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
 

Latest News