Sorry, you need to enable JavaScript to visit this website.

വ്യാജ കോവിഡ് വിവരം പങ്കുവെച്ച ട്രംപിന്റെ പോസ്റ്റുകള്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും നീക്കി

വാഷിങ്ടണ്‍- കോവിഡുമായാ ബന്ധപ്പെട്ട വ്യാജ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് തടയുന്ന ചട്ടങ്ങള്‍ ലംഘിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും നീക്കം ചെയ്തു. നീക്കം ചെയ്യുന്നതിനു മുമ്പായി പോസ്റ്റ് 26000 തവണയാണ് ഫെയ്ബുക്കില്‍ ഷെയര്‍ ചെയ്തു പോയത്. കോവിഡ്19ന്റെ രൂക്ഷത സംബന്ധിച്ച തെറ്റായ വിവരമാണ് നീക്കം ചെയ്തതെന്ന് കമ്പനി അറിയിച്ചു. ട്രംപിനെതിരെ അപൂര്‍വമായെ ഫെസ്ബുക്ക് നടപടി എടുത്തിട്ടുള്ളൂ. തേര്‍ഡ് പാര്‍ട്ടി വ്യാജ വാര്‍ത്താ പരിശോധനാ സംവിധാനം രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് ബാധമാക്കിയിട്ടില്ല. 

ട്രംപിന്റെ സമാന ട്വീറ്റുകളാണ് ട്വിറ്ററും ഡിസേബ്ള്‍ ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായതും അപകടകരവുമായ വിവരമാണ് പോസ്റ്റിലെ ഉള്ളടക്കമെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കി.
 

Latest News