Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിക്ക് ജാമ്യം

ന്യൂദൽഹി- ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടിയും സുഹൃത്തുമായ റിയ ചക്രബർത്തിക്ക് ജാമ്യം. ഈ കേസിൽ ഏകദേശം ഒരു മാസം മുമ്പാണ് റിയ ചക്രബർത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ റിയയുടെ റിമാന്റ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ഇവരുടെ സഹോദരന് ജാമ്യം അനുവദിച്ചിട്ടില്ല. ജൂൺ 14-നാണ് സുശാന്ത് സിംഗ് രജപുത്ത് മുംബൈയിലെ ഫഌറ്റിൽ മരിച്ചത്. സുശാന്തിന്റെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് റിയ ചക്രബർത്തി ജാമ്യഹരജിയിൽ വാദിച്ചിരുന്നു. കുടുംബം അദ്ദേഹത്തെ ഡിപ്രഷനിലേക്ക് തള്ളിയിട്ടെന്നും ഹരജിയിലുണ്ട്. ഇർഫാൻ ഖാൻ, റിഷി കപുർ എന്നിവരുടെ മരണം സുശാന്ത് സിംഗിനെ തകർത്തുവെന്നും റിയ പറയുന്നു.
 

Latest News