വാഷിംഗ്ടണ്‍- കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളൊന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാര്യമാക്കിയില്ലെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
ട്രംപ് മാസ്‌ക് എടുത്തുമാറ്റുന്നതും ബൈഡന്‍ മാസ്‌ക് ധരിക്കുന്നതുമായ വീഡിയോ ബൈഡന്‍ ട്വീറ്റ് ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചു, ആളുകള്‍ ജോലിക്ക് പോകുന്നില്ല- ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി.
പ്രസിഡന്റ് ട്രംപ് കോവിഡ് ബാധിച്ച് ചികിത്സ തേടിയതിനു പിന്നാലെ ബൈഡന്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ആക്രമണം വര്‍ധിപ്പിച്ചിരിക്കയാണ്.
Wear a mask. pic.twitter.com/TSuLuzAXEB
— Joe Biden (@JoeBiden) October 6, 2020