Sorry, you need to enable JavaScript to visit this website.

ട്രംപിന് കോവിഡ് ഭേദമാകാതെ രണ്ടാം സംവാദത്തിനില്ലെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും കോവിഡ് ബാധിതനാണെങ്കില്‍ അടുത്തയാഴ്ച അദ്ദേഹവുമായി നടത്താനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡോമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബോഡന്‍.

ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നുതന്നെയാണ് കരുതുന്നത്. അതു കൊണ്ട് സംവാദം പാടില്ല- ഗെറ്റിസ്ബര്‍ഗില്‍നിന്ന് മടങ്ങവേ മുന്‍ യു.എസ് വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന്‍ പറഞ്ഞു.

77 കാരനായ ബൈഡനും 74 കാരനായ ട്രംപും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്‍ രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.

അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്.

കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

ധാരാളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ക്ലീവ് ലാന്‍ഡ് ക്ലിനിക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News