18 കാരന്റെ വയറില്‍നിന്നും ഡോക്ടര്‍മാര്‍  പുറത്തെടുത്തത് 30 ആണികളും സൂചികളും 

ലഖ്‌നൗ- കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ യുവാന്റെ വയറില്‍നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്ത് ഇരുമ്പ് ദണ്ഡും ആണികളും സൂചികളും. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വയറുവേദനയുമായി എത്തിയ കരണ്‍ എന്ന യുവാവിനെ സ്‌കാന്‍ ചെയ്തതോടെ അസ്വാഭാവിക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇരുമ്പാണികളും സ്‌ക്രൂ െ്രെഡവറും ഉള്‍പ്പെടെ നീക്കം ചെയ്തത്. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പിതാവ് പറഞ്ഞു. 30 ആണികള്‍. നാലു തുന്നല്‍ സൂചികള്‍, നാലു ഇഞ്ച് വലിപ്പമുളള ഇരുമ്പ് ദണ്ഡ്, സ്‌ക്രൂ െ്രെഡവര്‍ എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
 

Latest News