റിയാദ് - ട്രാവൽ ഏജൻസികളും ടൂറിസം സ്ഥാപനങ്ങളും വഴി വാങ്ങിയ ടിക്കറ്റുകൾ റദ്ദാക്കുന്ന പക്ഷം പണം തിരികെ ഈടാക്കേണ്ടത് അതേ ഏജൻസികൾ വഴിയാണെന്ന് സൗദിയ വ്യക്തമാക്കി. ബുക്ക് ചെയ്ത തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ടിക്കറ്റുകൾ ഉപയോഗിക്കാത്തപക്ഷം അത്തരം ടിക്കറ്റുകളിൽ സൗദിയ വഴി മാറ്റം വരുത്താനോ പണം തിരികെ ഈടാക്കാനോ സാധിക്കില്ല. സൗദിയ വഴി ഇഷ്യു ചെയ്ത ടിക്കറ്റുകളിൽ മാത്രമേ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാത്തപക്ഷം സൗദിയ വഴി മാറ്റം വരുത്താനും പണം തിരികെ ഈടാക്കാനും സാധിക്കുകയുള്ളൂ. ട്രാവൽ ഏജൻസികൾ വഴി വാങ്ങുന്ന ടിക്കറ്റുകൾ ഉപയോഗിക്കാത്ത പക്ഷം അവയുടെ പണം തിരികെ ഈടാക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികളെ തന്നെയാണ് സമീപിക്കേണ്ടതെന്നും സൗദിയ വ്യക്തമാക്കി.