Sorry, you need to enable JavaScript to visit this website.

ഖനി അഴിമതി; വാജ്‌പേയ് മന്ത്രിസഭയിലെ അംഗം കുറ്റക്കാരൻ

ന്യൂദൽഹി- ഖനി അഴിമതിക്കേസിൽ എൻ.ഡി.എ മന്ത്രിസഭയിൽ അംഗമായിരുന്ന ദിലീപ് റായ് കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധി. 1999-ൽ ജാർഖണ്ഡിൽ ഖനി ബ്ലോക്ക് അനുവദിച്ച കേസിലാണ് വിധി. വാജ്‌പേയ് മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു ദിലീപ് റായ്. ഈ സമയത്ത് ഖനി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാർ ബാനർജി, നിത്യ നന്ദ് ഗൗതം, മഹേന്ദ്ര കുമാർ അഗർവാല്ല എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ മാസം 14ന് ശിക്ഷ വിധിക്കും.
 

Latest News