കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ക്ക് പിങ്ക് കളര്‍; സൗദിയില്‍ ഏകീകൃത എമര്‍ജന്‍സി കോഡ്

റിയാദ്- ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന പുതിയ ഏകീകൃത എമര്‍ജന്‍സി കോഡുകള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ക്ക് പിങ്ക് കളര്‍ കോഡാണ് നല്‍കിയിരിക്കുന്നത്.
രാജ്യത്ത് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്ന  കാര്യത്തില്‍  ഭരണാധികാരികള്‍ അതീവ താല്‍പര്യമാണ് കാണിക്കുന്നതെന്ന് പുതിയ തീരുമാനങ്ങള്‍ രാജാവ് അംഗീകരിച്ചതിനുശേഷം നന്ദി പറഞ്ഞു കൊണ്ട് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ. നഹാര്‍ അല്‍ അസ്മി പറഞ്ഞു.
ദേശീയ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആരോഗ്യ മന്ത്രിയും എസ്.എച്ച്.സി പ്രസിഡന്റുമായ ഡോ. തൗഫീഖ് അല്‍ റബീഅയും കൗണ്‍സില്‍ മെംബര്‍മാരും നല്‍കുന്ന പിന്തുണയെ അദ്ദേഹം എടുത്തു പറഞ്ഞു.
രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളേയും ഉള്‍ക്കൊള്ളുന്ന ഏകീകൃത എമര്‍ജന്‍സ് കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് രാജാവ് അംഗീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News