റിയാദ്- ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകളുടെ മറവില്‍ പണം തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ എകൗണ്ടുകളുണ്ടാക്കി അതുവഴി സന്ദേശങ്ങളയച്ച് യാത്രക്കുള്ള ടിക്കറ്റിന് പണമടക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് ഇവര്‍ പണം തട്ടുന്നത്.
@SupportIndianEmbassy എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും [email protected] എന്ന ഇമെയിലില്‍ നിന്നുമാണ് പലര്‍ക്കും സന്ദേശമെത്തുന്നത്. എന്നാല്‍ റിയാദ് ഇന്ത്യന്‍ എംബസിക്ക് ഇത്തരം ട്വിറ്റര്‍ ഹാന്‍ഡിലോ ഇ മെയില്‍ അഡ്രസോ ഇല്ലെന്നും എംബസിയുടെ എല്ലാ അഡ്രസുകളും https://www.eoiriyadh.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എംബസി അറിയിച്ചു.