സമസ്ത -ലീഗ് ബന്ധം നിലനിര്‍ത്താന്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കും

മലപ്പുറം - സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മുസ്‌ലിംലീഗിന്റെയും നേതാക്കള്‍  ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിം ലീഗും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നല്ല ബന്ധത്തിന് കോട്ടം തട്ടുന്ന യാതൊന്നും തന്നെ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായ വിഷയത്തില്‍ ഉചിതമായ പരിഹാരം കാണാനും തീരുമാനിച്ചു. അനാവശ്യ പ്രസ്താവനകളും വിവാദങ്ങളും പത്രവാര്‍ത്താ മാധ്യമങ്ങളിലൂടെ  ആരും തന്നെ നടത്തരുതെന്നും ഇത് സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ അത ത് പ്രസ്ഥാനങ്ങള്‍ താഴേതട്ടിലേക്ക് കൈമാറാനും യോഗം തീരുമാനിച്ചു.


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest News