സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി-സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ജാമ്യം അനുവദിച്ചത്.അതേസമയം എന്‍ഐഎ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് കസ്റ്റഡിയില്‍ തുടരേണ്ടി വരും. ജൂലൈ എട്ടിനായിരുന്നു ബംഗളൂരുവില്‍ നിന്നും സ്വപ്നയെ പിടികൂടിയത്. കേസില്‍ 17 പ്രതികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരുന്നത്. ഇതില്‍ പത്ത് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.അതോടൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി ഇന്ന് ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടിവരുമെന്നും എന്‍ഐഎ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു
 

Latest News