പ്രിയങ്കയുടെ വസ്ത്രത്തില്‍ കൈവെച്ച പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി നേതാവ്

ലഖ്‌നൗ:-ഹത്രാസില്‍ സന്ദര്‍ശനത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് പിടിച്ചുവലിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി വനിതാ നേതാവ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ചിത്ര വാഗ് ആണ് യുപി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരു വനിതാ നേതാവിനോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചിത്ര ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ചിത്രയുടെ ട്വീറ്റ്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ കൂര്‍ത്തയില്‍ ഒരു പോലീസുകാരന്‍ വലിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് യു.പി പോലീസ് മാപ്പ് പറഞ്ഞിരുന്നു.
 

Latest News