Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ല-  രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി-കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ബില്ലിനെതിരായി തെരുവിലിറങ്ങണം. താങ്ങുവിലയുള്‍പെടെയുള്ള കാര്യങ്ങളിലെ പഴുതടക്കുന്നതിന് പകരം എല്ലാ സംവിധാനങ്ങളേയും നശിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. അത് നന്നാക്കാനായി മോദി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഈ കൊവിഡ് മഹാമാരിക്കാലത്തു തന്നെ ബില്ലുകള്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഈ സമയത്തു കൊണ്ടു വന്നാല്‍ കര്‍ഷകര്‍ക്കൊന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവില്ലെന്നും ആരും പ്രതിഷേധവുമായി രംഗത്തു വരില്ലെന്നും മോഡി കരുതിയെന്നും അദ്ദേഹം പറഞ്ഞു.


 

Latest News