ജിദ്ദ- പത്തനംത്തിട്ട അടൂര്‍ സ്വദേശി ഷാജി ഗോവിന്ദ് (59) ജിദ്ദയില്‍ നിര്യാതനായി.
ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു മരണം. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക,കലാ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ഷാജി സൗദി ആരോഗ്യ മന്ത്രാലത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിരുന്നത്. ഒ ഐ സി സി പത്തനംത്തിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു. പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാംഗവും മുൻ എക്സിക്യൂട്ടീവ് അംഗവുമാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നതിനു തയ്യാറെടുക്കുന്നതിനിടെയാണ് മരണം.






