ഫോണുകളും ക്യാമറകളും മോഷ്ടിച്ച ശേഷം തമ്മിലടി; 11 സ്ത്രീകള്‍ അറസ്റ്റില്‍

സ്റ്റേഷന്‍ ഹൌസ് ഓഫീസർ ആർ.കെ. ചതുർവേദി

ഇന്‍ഡോര്‍- ഇലക്ട്രോണിക്‌സ് കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച ശേഷം വീതംവെപ്പിനെ ചൊല്ലി തമ്മിലടിച്ച 11 സ്ത്രീകള്‍ അറസ്റ്റില്‍.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലീസാണ് മൊബൈല്‍ ഫോണുകളും ക്യാമറകളും മറ്റും മോഷ്ടിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

മഹാത്മാഗാന്ധി മാര്‍ഗ് റോഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന കടയില്‍നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. നാലര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയെന്നാണ് കല്‍ക ഫോട്ടോ ഉടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഇലക്ട്രോണിക് സാധനങ്ങള്‍ വീതം വെക്കുന്നതിനെ ചൊല്ലി 10-11 സ്ത്രീകള്‍ തര്‍ത്തിലേര്‍പ്പെട്ടുവെന്ന വിവരം ലഭിച്ചതാണ് അന്വേഷണത്തില്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.

പ്രത്യേക അന്വഷണ സംഘം രൂപകീരച്ച് അറസ്റ്റ് ചെയ്ത സ്ത്രീകളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി സ്റ്റേഷന്‍ ഹൌസ് ഓഫീസർ ആർ.കെ. ചതുർവേദി പറഞ്ഞു.

 

Latest News