പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി

പാലക്കാട്- വടക്കഞ്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പാളയം സ്വദേശി രമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞാറാഴ്ച രാത്രിയാണ് സംഭവം. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.

ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.

 

Latest News