പശ്ചിമബംഗാളില്‍ ബി.ജെ.പി കൗണ്‍സിലറെ വെടിവെച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ബി.ജെ.പി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു.
നോര്‍ത്ത് പര്‍ഗാനസ് ജില്ലയില്‍ തിറ്റഗഡ് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നും ശുക്ലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുണ്ട്. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം വേണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ആവശ്യപ്പെട്ടു.
സംസ്ഥാന ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും വിളിച്ചുവരുത്തി  ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ വിവരങ്ങള്‍ ആരാഞ്ഞു.

 

Latest News