Sorry, you need to enable JavaScript to visit this website.

ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തലശ്ശേരി- ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് ഗുരുതരമായി വെട്ടേററു. ഒളവിലത്തെ പ്രേമനാണ് (58) വെട്ടേറ്റത്. രാത്രി 10 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പതിയിരുന്ന സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ പ്രേമനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് വീണ ഇയാളെ ചൊക്ലി പോലീസെത്തിയാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

 

Latest News