Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍-കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് തെക്കിന്‍ സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് 18 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ എത്തിയ ഇയാളില്‍ നിന്നും 350 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ചോക്ലേറ്റ് ബോക്‌സിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശനിയാഴ്ച്ച രാത്രിയും വിമാനത്താവളത്തില്‍ നിന്ന് 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. മസ്‌ക്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്‌സല്‍ എന്നിവരില്‍ നിന്ന് 1 കിലോ 341 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.


 

Latest News