പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്  'ഒരു രാജ്യം  ഒരു വിപണി'  - പ്രകാശ് ജാവഡേക്കര്‍

പനാജി-കാര്‍ഷിക നിയമങ്ങളെ കര്‍ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. 'ഒരു രാജ്യം ഒരു വിപണി' എന്ന ഫോര്‍മുല കൊണ്ടുവരാനാണ് കാര്‍ഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പിലാക്കിയതോടെ 'ഒരു രാഷ്ട്രം, ഒരു നികുതി' ലഭിച്ചു. കാര്‍ഷിക നിയമങ്ങളിലൂടെ നമുക്ക് ഒരു രാജ്യം, ഒരു വിപണി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്' ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം പഞ്ചാബില്‍ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും നടക്കുന്നില്ല യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ എല്ലാം കാര്‍ഷിക ബില്ലിനെ ഏറ്റെടുത്തു കഴിഞ്ഞതായും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കാര്‍ഷികബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. അതിനിടയ്ക്കാണ് മന്ത്രി ഇങ്ങനൊരു പ്രസ്താവന നടത്തിയത്.
 

Latest News