കെ.പി.സി.സി ഓഫീസ് ജീവനക്കാരന് കോവിഡ്, മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം-  കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.  ഒരാഴ്ചയായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല.

അതേസമയം, തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മേയര്‍ അറിയിച്ചു.
 

Latest News