ആയുധം തരൂ, ഞങ്ങള്‍ സ്വയം പ്രതിരോധം  തീര്‍ത്തോളാം- ചന്ദ്രശേഖര്‍ ആസാദ്

ന്യൂദല്‍ഹി-രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.രാജ്യത്തെ 20 കോടി വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു. നൂറുകണക്കിന് ആളുകളാണ് ഹഥ്‌റാസ് പീഡനത്തില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്.

Latest News