തൃശൂർ- തൂശൂരിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ ഡോ. സോന(30)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28-നാണ് ഡോ. സോനയെ സുഹൃത്തും ദന്താശുപത്രിയുടെ പാർട്ട്ണറുമായ മഹേഷ് എന്നയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. വയറിലും കാലിലുമായിരുന്നു അക്രമണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.