ന്യൂദൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 75,829 പുതിയ കോവിഡ് കേസുകള്‍ കുടി റിപ്പോർട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 65,49,374 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 940 പേർ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ ഇതോടെ 1,01,782 ആയി.
ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സിൽ 7,600,846 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.






