ബലാത്സംഗം ഇല്ലാതാകാന്‍ പെണ്‍മക്കള്‍ക്ക് സംസ്‌കാരം വേണമെന്ന് ബി.ജെ.പി നേതാവ്

ബല്ലിയ- ബലാത്സംഗങ്ങള്‍ ഭരണം കൊണ്ട് തടയാനാവില്ലെന്നും സംസ്‌കാരം കൊണ്ടാണ് സാധിക്കുകയെന്നും ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്.

ഹത്‌റാസില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനുപിന്നാലെ പ്രതിഷേധം ശക്തമായിരിക്കെയാണ് എം.എല്‍.എയുടെ വാദം.

പെണ്‍മക്കളെ നല്ല സംസ്‌കാരത്തില്‍ വളര്‍ത്താനും അവരില്‍ മൂല്യബോധം സൃഷ്ടിക്കാനുമുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഭീകരനല്ല എന്നതടക്കമുള്ള പ്രസ്താവനകള്‍ നടത്തി നേരത്തേയും വിവാദങ്ങള്‍ സൃഷ്ടിച്ച ബി.ജെ.പി നേതാവാണ് സുരേന്ദ്ര സിംഗ്.

ഇന്ത്യ ഇപ്പോള്‍ രാമരാജ്യമാണെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ട് ബലാത്സംഗങ്ങള്‍ തുടരുന്നുവെന്ന ചോദ്യത്തിന് സംസ്‌കാരത്തിനും സര്‍ക്കാരിനും ഇന്ത്യയെ മനോഹരമാക്കാന്‍ സാധിക്കുമെന്നായിരുന്നു മറുപടി.

 

Latest News